03:52am 08 November 2026
NEWS
കാറ്റലിസ്റ്റ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി എല്‍ജിയും അമൃത യൂണിവേഴ്‌സിറ്റിയും
01/04/2025  05:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കാറ്റലിസ്റ്റ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി എല്‍ജിയും അമൃത യൂണിവേഴ്‌സിറ്റിയും

കൊച്ചി : ആഗോളതലത്തില്‍ മുന്‍നിര എയര്‍ കംപ്രസര്‍ നിര്‍മാതാക്കളായ എല്‍ജി എക്വുപ്‌മെന്റ്‌സ് (BSE: 522074 NSE: ELGIEQUIP), അമൃതവിശ്വവിദ്യാപീഠം കോയമ്പത്തൂരുമായി ചേര്‍ന്ന് ക്യാറ്റലിസ്റ്റ് സ്‌കോളര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ചു. സാമ്പത്തികമായി പിന്നോക്കമുള്ള പഠനമികവ് പുലര്‍ത്തുന്ന 20 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുക. 2025 - 26 അക്കാദമിക് വര്‍ഷം മുതല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസത്തിനൊപ്പം പ്രായോഗിക പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. കൂടാതെ ബിടെക് ഡിഗ്രീ പൂര്‍ത്തിയാകുമ്പോള്‍ എല്‍ജിയില്‍ തൊഴിലവസരവും ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലൂടെ കമ്പനി ഉറപ്പുനല്‍കുന്നു. 

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് വ്യക്തികളെ മാത്രമല്ല, സമൂഹത്തെയാകെ മാറ്റുന്നതിനുള്ള കരുത്തുണ്ടെന്ന് എല്‍ജി വിശ്വസിക്കുന്നു. കാറ്റലിസ്റ്റ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലൂടെ സാമ്പത്തിക പിന്തുണയ്ക്ക് പുറമേ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുകയും ചെയ്യുക കൂടിയാണ്. ലോകോത്തര നിലവാരത്തിലുള്ള അവസരങ്ങള്‍ ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കപ്പെടുന്നു. ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ അമൃത വിശ്വവിദ്യാപീഠവുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ട്. - എല്‍ജി എക്വുപ്‌മെന്റ്‌സ് ലി. മാനേജിംഗ് ഡയറക്ടര്‍ ഡോ. ജയ്‌റാം വരദരജ് പറഞ്ഞു. 

സാങ്കേതിക രംഗത്തെ പുതുതലമുറ ലീഡേഴ്‌സിനെ വളര്‍ത്തുന്നതിലുള്ള എല്‍ജിയുടെ ദീര്‍ഘവീക്ഷണവും നിക്ഷേപവും ഞങ്ങള്‍ അനുമോദിക്കുന്നു. ഇന്‍ഡ്‌സ്ട്രിയും - അക്കാദമിക് മേഖലയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ശക്തി യുവ തലുമുറയുടെ ഭാവി എങ്ങനെ രൂപീകരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പദ്ധതി. അമൃത വിശ്വവിദ്യാപീഠം കോര്‍പ്പറേറ്റ് & ഇന്‍ഡസ്ട്രി റിലേഷന്‍സ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ പ്രൊ. സി പരമേശ്വരന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img